ചരിത്രപരമായി കേരളരാഷ്ട്രീയം മുന്നണിസര്‍ക്കാര്‍
സംവിധാനങ്ങളിലൂടെയാണ് നിലകൊണ്ടിട്ടുള്ളത്. മാറിമാറിവരുന്ന ഇടതുവലതു മുന്നണികളില്‍
ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ചെറുകക്ഷികള്‍ എന്നും
ഭൂരിപക്ഷ സംഖ്യയുടെ സമവാക്യങ്ങളില്‍ സമ്മര്‍ദ്ദ ശക്തികളായിരുന്നു. ഭരണം
പിടിച്ചെടുക്കാനും നിലനിര്‍ത്താനുമായി ഇവരെ പ്രീണിപ്പിക്കാന്‍ ഇടതും വലതും
കാലാകാലങ്ങളായി രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായ പല തീരുമാനങ്ങളും എടുത്തതിന്റെ
പരിണതഫലമാണ് ഇന്നത്തെ സാമൂഹ്യാവസ്ത. സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പാണേകാട്
തങ്ങളും മാര്‍ ആലഞ്ചേരിയും മാര്‍ രേമിജിയോസും ബിഷപ്പ് സൂസപാക്യവുമെല്ലാം കേരളത്തിന്‍റെ ഭരണത്തില്‍ നയപരമായ കാര്യങ്ങളില്‍
സ്വാധീനവും സമ്മര്‍ദ്ദവും ചെലുത്തുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല! മതവും
രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ ബോധപൂര്‍വമായി നടക്കുന്ന ഈ ശ്രമത്തിന്‍റെ
പ്രകടമായ ഉദാഹരണമാണ് ഇപ്പോള്‍ കെ.സി.ബി.സി. നടത്തുന്ന മദ്യനിരോധനത്തിനായുള്ള നില്‍പ്പു
സമരം.
കെ.സി.ബി.സി. എന്ന സംഘടന (The Kerala Catholic Bishops' Council) ലാറ്റിന്‍,
സീറോമലബാര്‍, സീറോ മലങ്കര എന്ന മൂന്നു കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയാണ്.
കെ.സി.ബി.സി.യുടെ ഔദ്യോഗിക വെബ്ബ്
സൈറ്റില്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ വിശദീകരിക്കുന്നു-
The objectives of KCBC are to
facilitate co-ordinate study and discussion of questions affecting the Church,
and adoption of a common policy and effective action in all matters concerning
the interests of the Church in Kerala.
പള്ളിയെ ബാധിക്കുന്ന വിഷയങ്ങളെ
(ചോദ്യങ്ങളെ) സംബന്ധിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും നടത്താനുള്ള സംവിധാനങ്ങളും
സൌകര്യങ്ങളും ഉണ്ടാക്കുക, കേരളത്തിലെ പള്ളികളുടെ പൊതു താല്‍പര്യങ്ങളെ
സംബന്ധിക്കുന്നതോ ബാധിക്കുന്നതോ ആയ കാര്യങ്ങളില്‍ പൊതു നയവും ഫലപ്രദമായ നടപടിയും
സ്വീകരിക്കുക എന്നതാണ് കെ.സി.ബി.സിയുടെ ഉദ്ദേശ്യങ്ങള്‍.
The statutes of KCBC says the Council shall in no way limit,
prejudice or interfere with the distinctive character of particular Rites in
respect of their liturgy, ecclesiastical discipline and spiritual patrimony,
such matters being subject to the competent authority of the particular Rite
concerned.
കെ.സി.ബി.സി.യുടെ നിയമാവലി പ്രകാരം അനുശാസിക്കുന്നത്- ഈ
കൌണ്‍സില്‍ ഒരു രീതിയിലും അതിനു കീഴിലുള്ള സംവിധാനങ്ങളുടെ സുവ്യക്തവും
വ്യതസ്തവുമുമായിട്ടുള്ള മതപരവും വിശുദ്ധവുമായ ചടങ്ങുകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന
കാര്യങ്ങളില്‍(rites) നിയന്ത്രണങ്ങള്‍,
മുന്‍വിധി, ഇടപെടലുകള്‍ എന്നിവ ചെയ്യുന്നതല്ല:
Liturgy
(വിശ്വാസപ്രമാണം അനുവര്‍ത്തിക്കുന്ന ആചാരം അനുസരിച്ച് പള്ളിയില്‍ നടത്തുന്ന ഒരു
കര്‍മ്മം)
ecclesiastical discipline-
മതപരമായ അച്ചടക്കം (പരിഭാഷ പൂര്‍ണ്ണമായും ശരിയാണെന്ന് അവകാശപ്പെടുന്നില്ല!)
spiritual patrimony-
ദൈവീക (വിശ്വാസവുമായി
ബന്ധപ്പെട്ടത്) പൈതൃകം (പരിഭാഷ പൂര്‍ണ്ണമായും
ശരിയാണെന്ന് അവകാശപ്പെടുന്നില്ല!)
അത്തരം
കാര്യങ്ങളില്‍ അതാത് വിശ്വാസരീതികളുടെ (Rite) ഉത്തരവാദപ്പെട്ട മേലധികാരികള്‍ ഉചിതമായ തീരുമാനങ്ങള്‍
എടുക്കുന്നതാണ്.
The general purpose of KCBC is
to facilitate for its members the coordinated study and common discussion of
questions affecting the Church in Kerala and the facilitation of a common
policy and concerted action. In this way, the KCBC is intended to give witness
to Christ more effectively in the service of the people of India in general and
those of Kerala in particular.
കെ.സി.ബി.സിയുടെ പൊതുവായ ഉദ്ദേശ്യം അതിന്‍റെ അംഗങ്ങള്‍ക്ക്
കേരളത്തിലെ പള്ളികളെ ബാധിക്കുന്ന ചോദ്യങ്ങളില്‍ (അല്ലെങ്കില്‍ പ്രശ്നങ്ങളില്‍)
സംയുക്തമായ പഠനങ്ങളും പൊതുവായ ചര്‍ച്ചകളും നടത്തുവാനുള്ള വേദി ഒരുക്കുവാനും അതിലൂടെ
പൊതുവായ നയവും സംയുക്തമായ നീക്കങ്ങള്‍ക്ക് സൗകര്യം ഒരുക്കുകയുമാണ്. ഇതിലൂടെ,
കെ.സി.ബി.സി. ഉദ്ദേശിക്കുന്നത് ക്രിസ്തുവിന്റെ ദര്‍ശനവും സന്ദേശങ്ങളും ഭാരതത്തിലെയും,
പ്രത്യേകിച്ച് കേരളത്തിലെ വ്യക്തികള്‍ക്ക് കൂടുതല്‍ വ്യക്തമായ സേവനം നല്‍കാനാണ്.
In particular, the KCBC intends
to express, through statements and representations, the common standpoint of
its members in the matters of common concern falling within the limits of their
jurisdiction, and to promote, by concerted action and guidance, all matters of
common interest.
വ്യക്തമായി പറഞ്ഞാല്‍, കെ.സി.ബി.സി., തങ്ങളുടെ പ്രസ്താവനകളിലൂടെയും
പ്രതിനിധാനങ്ങളിലൂടെയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഉദ്ദേശിക്കുന്നു-
ഞങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ
നിയമപരിധിയില്‍ പെട്ട വിഷയങ്ങളില്‍ ഞങ്ങളുടെ അംഗങ്ങളുടെ പൊതുവായ നിലപാടുകള്‍ ഉള്‍പ്പെടുന്നതുമായ
കാര്യങ്ങള്‍
അംഗങ്ങളുടെ പൊതു താല്പര്യത്തെ ബാധിക്കുന്ന കാര്യങ്ങളെ പിന്തുണക്കുകയും
സംയുക്തമായ നീക്കത്തിന് പ്രചാരണം നല്‍കുക.
കെ.സി.ബി.സി.യുടെ
പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രവര്‍ത്തനഉദ്ദേശ്യങ്ങളും അവരുടെ തന്നെ വെബ് സൈറ്റില്‍ മുകളില്‍
പറഞ്ഞത് വിശകലനം ചെയ്തപ്പോള്‍, ഇന്ന്, കേരളത്തില്‍ അവര്‍ നടത്തുന്ന “മദ്യവിരുദ്ധ
നില്‍പ്പു സമരം” തികച്ചും അപ്രസക്തവും അനുചിതവുമാണ് എന്ന നിഗമനത്തിലാണ് എന്നെ
എത്തിക്കുന്നത്.
കാത്തലിക്ക്
ചടങ്ങുകളില്‍ അവിഭാജ്യഘടകമായി വൈന്‍ ഇന്നും നിലനില്‍ക്കുന്നു.
മുന്തിരിചാറിനു
വീര്യം വരുത്തി അതില്‍ മദ്യത്തിന്‍റെ (ആല്‍കഹോള്‍) വീര്യം വരുമ്പോഴാണ് അത് വീഞ്ഞാകുന്നത്
എന്നറിയാത്തവര്‍ ആരുമില്ല! പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയാണ് വീഞ്ഞില്‍ ആല്‍കഹോള്‍
അംശം! സാധാരണ ബിയറിനും കള്ളിനും അഞ്ചു മുതല്‍ എട്ടു വരെയാണ് വീര്യം. ഈ
വീഞ്ഞുണ്ടാക്കാന്‍, കേരള സര്‍ക്കാര്‍ നിയമപ്രകാരം ലൈസന്‍സ് നല്‍കിയ ഇരുപത്തിമൂന്നു
വൈനറികള്‍ കെ.സി.ബി.സി.യുടെ കീഴിലുള്ള പള്ളികളില്‍ നിലവിലുള്ളതായാണ്
പത്രമാധ്യമങ്ങള്‍ പറയുന്നത്- ഈ വാര്‍ത്ത കെ.സി.ബി.സി.ഇതുവരെ നിഷേധിച്ചിട്ടുമില്ല.
ഇത് വരെ ഒരു
എക്സൈസ് ഉദ്യോഗസ്ഥനോ വകുപ്പ് മേധാവിയോ അവിടെയെല്ലാം ഉല്‍പ്പാദിപ്പിക്കുന്ന
വൈനിന്റെ കണക്കോ ഉപഭോഗത്തിന്‍റെ രീതിയോ ആരോടും ചോദിച്ചതായി രേഖകളില്ലത്രേ!!
ദൈവീകമായ ചടങ്ങിന്‍റെ മറവില്‍ ഈ സൗകര്യം പറ്റി, മതേതര രാഷ്ട്രത്തിന്‍റെ
ഔദാര്യത്തില്‍ കെ.സി.ബി.സിയും അവരുടെ പള്ളികളും കാലാകാലങ്ങളായി ഇത് തുടരുന്നു.
മതപരമായ ചടങ്ങ് എന്ന പരിരക്ഷയില്‍, അതിനെ തൊടാന്‍ മാത്രം കെ.സി.ബി.സി.
സമ്മതിക്കില്ല. യേശുക്രിസ്തുവിന്റെ ഓര്‍മ്മയ്ക്ക്, ഒലീവ് ഇലകള്‍ക്ക് പകരം
കുരുത്തോല അണിഞ്ഞ്, കുരുത്തോല പെരുന്നാള്‍ നടത്താന്‍ തയ്യാറായ സഭയാണ് വൈനിന്റെ
കാര്യം വരുമ്പോള്‍ ഈ വീറും വാശിയും കാണിക്കുന്നതെന്ന് നാം തിരിച്ചറിയണം.
എന്‍റെ
കുട്ടിക്കാലത്ത് ഹിന്ദു മത ആചാരപ്രകാരം, എന്‍റെ വീട്ടിലെ കുടുംബക്ഷേത്രത്തില്‍
കോഴിയുടെ കഴുത്ത് അറത്തു ഇറ്റുവീഴുന്ന ചോരയില്‍ കുരുതി നടത്തി ആണ്ടുബലി കര്‍മ്മം
നടത്തിയിരുന്നത് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. പക്ഷേ, 1970കളില്‍ എന്നോ,
മൃഗബലി നിരോധിച്ചതായി ഭാരതത്തില്‍ നിയമം വന്ന നാള്‍ മുതല്‍, ചുണ്ണാമ്പും മഞ്ഞളും
വെള്ളത്തില്‍ കലക്കിയ ലായനിയാണ് കോഴിച്ചോരയ്ക്ക് പകരം ഉപയോഗിക്കുന്നത്.
ഉത്തരേന്ത്യയില്‍
ഭൈരവന്റെ അമ്പലങ്ങള്‍ ഉള്ളതായി നമുക്കറിയാം. അവിടെ, ഭൈരവന്റെ ഇഷ്ടനൈവേദ്യം
മദ്യമാണ്. സ്ത്രീകളും, പുരുഷന്മാരും കുട്ടികളുമടങ്ങുന്ന ഭക്തര്‍ മദ്യകുപ്പികള്‍
അവിടെ നിവേദ്യമായി അര്‍പ്പിക്കുന്നു. കേരളത്തിലും അഥമദൈവങ്ങളായ ചുടല മാടനും
ചാത്തനും ഇന്നും ഇഷ്ടനൈവേദ്യം പട്ടചാരായമാണ്. ആദിവാസികളുടെ ദൈവപൂജയിലും മദ്യവും മൃഗബലിയും
ഇന്നും നിലനില്‍ക്കുന്നു. കഴിഞ്ഞ വര്ഷം പൊന്‍മുടിയില്‍ ഒരു അമ്പലത്തില്‍ പൂജയുടെ
ഭാഗമായി ആടിനെ ബലിയര്‍പ്പിച്ചത് വലിയ വാര്‍ത്തയായ കാര്യം നമുക്കെല്ലാം ഇന്നും ഓര്‍മയുണ്ട്.
അന്ന് അതിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
കെ.സി.ബി.സിയുടെ
സമ്പൂര്‍ണ്ണ മദ്യനിരോധം ലക്ഷ്യമാക്കിയുള്ള നില്‍പ്പുസമരത്തെക്കുറിച്ച് ഇവിടെ
ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ ഇവയാണ്:
·
സ്വന്തം ആചാരങ്ങളില്‍
വീര്യമുള്ള മദ്യം ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍
തയ്യാറല്ലാത്ത കെ.സി.ബി.സി.ക്ക് ധാര്‍മികമായി എന്ത് അവകാശമാണ് മദ്യനിരോധനം
ആവശ്യപ്പെടാന്‍ ഉള്ളത്?
·
തുടക്കത്തില്‍ പറഞ്ഞത് പോലെ, കേരളത്തിലെ മൂന്നു
സഭകളുടെയും അവയില്‍ ഉള്‍പ്പെട്ട വിശ്വാസികളുടെയും കൂട്ടായ്മയാണ് കെ.സി.ബി.സി.
നിലവിലെ കേരളത്തിലെ ജനസംഖ്യാനുപാതം വിശകലനം ചെയ്‌താല്‍, മൊത്തം ക്രിസ്ത്യന്‍
വിശ്വാസികള്‍ 19% വരും. അതില്‍, മേല്‍പ്പറഞ്ഞ സഭകള്‍ ഒഴിച്ചാല്‍ പിന്നെയും
മറ്റു ക്രിസ്ത്യന്‍ വിശ്വാസികള്‍ ഉണ്ട്. അവരെക്കൂടി കണക്കിലെടുക്കുമ്പോള്‍,
കെ.സി.ബി.സി. പ്രതിനിധാനം ചെയ്യുന്നത് ഒരു പക്ഷേ, പതിനെട്ടു ശതമാനത്തിനുള്ളിലായിരിക്കാം!
(മേല്‍പ്പറഞ്ഞത് 2001ലെ സെന്‍സസ് കണക്കിനെ ആധാരമാക്കിയാണ്. 2011ലെ സെന്സസ്സിന്റെ ജാതി തിരിച്ചുള്ള കണക്കുകള്‍ ഇതുവരെ
പ്രസിദ്ധപ്പെടുതിയിട്ടില്ല! എങ്കിലും മതപരിവര്‍ത്തനം കാര്യമായി നടക്കാത്ത സംസ്ഥാനം
എന്ന നിലക്ക് കേരളത്തിലെ ഈ ശതമാനക്കണക്കില്‍ ഒട്ടും വ്യത്യാസം വരാന്‍
സാധ്യതയില്ല!)
·
അങ്ങനെയിരിക്കെ,
കേരളത്തിലെ ജനസംഖ്യയുടെ ഇരുപതു ശതമാനത്തില്‍ താഴെയുള്ള, ന്യൂനപക്ഷമായ മതവിഭാഗത്തെ
പ്രതിനിധീകരിക്കുന്ന കെ.സി.ബി.സിക്ക് മദ്യം നിഷിദ്ധമല്ലാത്ത ഭൂരിപക്ഷ സമുദായങ്ങള്‍
ജീവിക്കുന്ന കേരളത്തില്‍ മദ്യനിരോധനം നിര്‍ബന്ധിതമായി നടപ്പിലാക്കണമെന്ന് പറയാന്‍
ഭരണഘടനാപരമായി എന്ത് അധികാരമാണ് ഉള്ളത്? ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളോടൊപ്പം,
ഭൂരിപക്ഷത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാണ്, എന്‍റെ അറിവില്‍
പെട്ടിടത്തോളം ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍,
ഭൂരിപക്ഷത്തിന്റെ ഭരണഘടനാവകാശങ്ങളെ യാണ് കെ.സി.ബി.സി. ഈ നില്‍പ്പു സമരത്തിലൂടെ
ചോദ്യം ചെയ്യുന്നത്- അതുകൊണ്ടുതന്നെ ഈ സമരം നിയമവിരുധ്ധവുമാകുന്നു.
·
കെ.സി.ബി.സിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് അവര്‍ തന്നെ പറയുന്നത് ഈ ലേഖനത്തിന്‍റെ
ആദ്യഭാഗത്ത് നാം കണ്ടു. അത്, ഒരിക്കല്‍ കൂടി ഇവിടെ ഉദ്ധരിക്കാം- പള്ളിയെ ബാധിക്കുന്ന വിഷയങ്ങളെ
(ചോദ്യങ്ങളെ) സംബന്ധിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും നടത്താനുള്ള സംവിധാനങ്ങളും
സൌകര്യങ്ങളും ഉണ്ടാക്കുക, കേരളത്തിലെ പള്ളികളുടെ പൊതു താല്‍പര്യങ്ങളെ
സംബന്ധിക്കുന്നതോ ബാധിക്കുന്നതോ ആയ കാര്യങ്ങളില്‍ പൊതു നയവും ഫലപ്രദമായ നടപടിയും
സ്വീകരിക്കുക എന്നതാണ് കെ.സി.ബി.സിയുടെ ഉദ്ദേശ്യങ്ങള്‍.
വ്യക്തമായി പറഞ്ഞാല്‍, കെ.സി.ബി.സി., തങ്ങളുടെ പ്രസ്താവനകളിലൂടെയും
പ്രതിനിധാനങ്ങളിലൂടെയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഉദ്ദേശിക്കുന്നു-
ഞങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ നിയമപരിധിയില്‍ പെട്ട വിഷയങ്ങളില്‍
ഞങ്ങളുടെ അംഗങ്ങളുടെ പൊതുവായ നിലപാടുകള്‍ ഉള്‍പ്പെടുന്നതുമായ കാര്യങ്ങള്‍. അംഗങ്ങളുടെ
പൊതു താല്പര്യത്തെ ബാധിക്കുന്ന കാര്യങ്ങളെ പിന്തുണക്കുകയും സംയുക്തമായ നീക്കത്തിന്
പ്രചാരണം നല്‍കുക.
കേരളത്തില്‍ നടപ്പിലാക്കുന്ന മദ്യനയം അങ്ങനെ വരുമ്പോള്‍, കെ.സി.ബി.സി.യുടെ
നിയമപരമായ പ്രവര്‍ത്തന പരിധിക്കപ്പുറ ത്തുള്ള ഒരു വിഷയമാണ് എന്നത് വ്യക്തമാണ്.
ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങളും
നിയമങ്ങളും സമൂഹത്തിന്‍റെ പൊതുനന്മയെ ലക്ഷ്യമാക്കിയുള്ളതാണ്. അവ ഏതെങ്കിലും
വ്യക്തികളുടെയോ സമുദായത്തിന്റെയോ ഭരണഘടനാപരമായ അവകാശങ്ങളെ ധ്വംസിക്കാത്തെടത്തോളം
അവയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. അഥവാ അവ ശരിയല്ലെന്ന് ആര്‍ക്കെങ്കിലും
തോന്നുന്നുണ്ടെങ്കില്‍, അവയെ കോടതിയിലൂടെ ചോദ്യം ചെയ്യുകയാണ് വേണ്ടത്. പള്ളികളുടെയോ
ക്രിസ്തീയ വിശ്വാസത്തിന്റെയോ പരിധികള്‍ക്കുള്ളില്‍ വരാത്ത കാര്യമാണ് സര്‍ക്കാരിന്റെ
മദ്യനയം. അങ്ങനെയിരിക്കുമ്പോള്‍, ആരാണ് കെ.സി.ബി.സിയെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം
ചെലുത്താന്‍ അധികാരപ്പെടുതിയത്? സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും ഒരു
സമുദായ സംഘടനയെയും ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷേ, ഭരണഘടനാ സംവിധാനങ്ങളെ ചോദ്യം
ചെയ്തു തെരുവില്‍ സമരം നടത്താനും ഭരണത്തില്‍ സമ്മര്‍ദ്ദം ഏല്‍പ്പിക്കാനും ഒരു
സമുദായ സംഘടനകളെയും ജനാധിപത്യസംവിധാനത്ത്തില്‍ അനുവദിച്ചുകൂടാ. ന്യൂനപക്ഷത്തിന്റെ
വിശ്വാസങ്ങള്‍ ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഇത്തരം സമ്മര്‍ദ്ദതന്ത്രങ്ങള്‍
കേരളരാഷ്ട്രീയത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ സൃഷ്ടിയാണ്. കെ.സി.ബി.സി.യുടെ ഈ
സമരത്തിനു വഴങ്ങിയാല്‍, നാളെ മുസ്ലീം ലീഗുകാര്‍ പോര്‍ക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും
ബി.ജേ.പി. കേരളത്തില്‍ ഗോവധം നിരോധിക്കണമെന്നും പറഞ്ഞ് പ്രക്ഷോഭം നടത്തിയാല്‍ അവ
അംഗീകരിച്ചുകൊണ്ട് നിയമം പാസ്സാക്കേണ്ടി വരും.
ആത്യന്തികമായി ഈ
സമരത്തെ വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യമാണ് വ്യക്തമാകുന്നത്- മദ്യനിരോധനം എന്ന ഈ
സമരരീതി മുന്നോട്ടു വെയ്ക്കുമ്പോള്‍ കെ.സി.ബി.സി. സാമൂഹ്യനന്മയല്ല, സമുദായപ്രചരണം
മാത്രമാണ് ലക്‌ഷ്യം വെയ്ക്കുന്നത്. അതിലൂടെ, കേരളത്തിലെ നിലവിലെ
രാഷ്ട്രീയസാഹചര്യങ്ങളില്‍, തങ്ങളുടെ സംഘടനയ്ക്കും, അതിന്‍റെ ഭാഗമായ സഭകള്‍ക്കും
കൂടുതല്‍ സൌജന്യങ്ങളും സൌകര്യങ്ങളും നേടിയെടുക്കാനുള്ള ഒരു വിലപേശല്‍ തന്ത്രം! ഇത്
തന്നെയാണ് മറ്റു മതസംഘടനകളും അവയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള ചെറു
രാഷ്ട്രീയപാര്‍ട്ടികളും കേരളത്തില്‍ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്! നിര്‍ഭാഗ്യവശാല്‍,
മതം രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന കേരളത്തിലെ മുന്നണി
കൂട്ടുഭരണ സംവിധാനങ്ങളില്‍, ഇത്തരം വിലപേശലുകള്‍ പൊതുസമൂഹത്തിനു ഗുണപരമല്ലാത്ത പല
തീരുമാനങ്ങള്‍ തുടര്‍ന്നും എടുക്കാന്‍ നിലവിലുള്ളതും ഭാവിയില്‍ വരുന്നതുമായ സര്‍ക്കാരുകളെ
നിര്‍ബന്ധിതമാക്കും! ഈ അപകടകരമായ സാധ്യതയെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള
തയ്യാറെടുപ്പിന് പ്രബുദ്ധകേരളസമൂഹം സജ്ജമാകേണ്ടിയിരിക്കുന്നു!!