Friday 23 March 2018


ആതിരയുടെ ദുരഭിമാനകൊലപാതകം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്നങ്ങള്‍


മലയാളി സമൂഹം ഒരു ആസന്നമായ കാലഘട്ടത്തിലേയ്ക്കു പതിക്കുന്നതിന്റെ ദുസ്സൂച്ചനകളാണ് ഇന്നലെ ആതിരയുടെ മരണത്തിനു കാരണമായ ദുരഭിമാന കൊലപാതകം.
നവോദ്ധാന നായകന്മാരായ അയ്യങ്കാളിയും ശ്രീനാരായണഗുരുവും വാക്ഭടാനന്ദനും സഹോദരന്‍ അയ്യപ്പനുമൊക്കെ കേരളത്തിലെ അനാചാരങ്ങളെയും ജാതി ഉച്ചനീച്ചത്വത്തെയും തകര്‍ത്തുടച്ച് നായര്‍-നമ്പൂതിരി ജാതികള്‍ ഉള്‍പ്പെട്ട സവര്‍ണ്ണരുടെ മേല്‍ക്കോയ്മ അവസാനിപ്പിച്ച് തീയന്‍ (ഈഴവന്‍), പുലയന്‍, പറയന്‍, പുള്ളുവന്‍ എന്നിങ്ങനെ സമൂഹത്തിലെ താഴ്ജാതിക്കാര്‍ക്ക് സാമൂഹ്യസമത്വം നകിയ നാടാണ് ഇത്. ഈ മാറ്റങ്ങള്‍ക്ക് ശേഷം സമത്വഭാവത്തോടെ, ജാതിതചിന്തകള്‍ വെടിഞ്ഞ് ഒരു സമൂഹമായി ഒരു മനസ്സോടെ ജീവിച്ചു വന്നവരാണ് നമ്മള്‍ മലയാളികള്‍. സന്ദര്‍ശകരായി വന്നു കേറിയ അന്യമതപ്രചാരകരെയും അവരുടെ വിശ്വാസങ്ങളെയും ഉള്‍ക്കൊണ്ട് അവരുടെ വിശ്വാസത്തിലേക്ക് മാറിയ ന്യൂനപക്ഷങ്ങളും കേരളത്തിലുണ്ട്. അവരും മലയാളിയുടെ സംസ്കാരത്തിന്‍റെ അന്തസ്സ് ഉള്‍ക്കൊണ്ട് തന്നെയാണ് ഇവിടെ ജീവിക്കുന്നത് (ഒറ്റപ്പെട്ട് ചില അനാശ്യാസമായ അനുഭവങ്ങള്‍ ഉണ്ടാകുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല!).
എന്‍റെ ജാതി, എന്‍റെ മതം, എന്‍റെ ദൈവം, എന്‍റെ വിശ്വാസം എന്ന തിരിച്ചറിവിലേക്ക് മലയാളിയെ എത്തിച്ചത് 1992 ഡിസംബറിലെ ബാബറി മസ്ജിദ് തകര്‍ക്കലും അതിനെത്തുടര്‍ന്ന് കേരളത്തില്‍ സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടന്ന രാമജന്മഭൂമി നിര്‍മ്മാണത്തിനായുള്ള കരസേവയ്ക്ക് ഹിന്ദുക്കള്‍ക്കിടയില്‍ നടന്ന സംഘടിത പ്രവര്‍ത്തനവുമാണ്. എന്‍റെ അയല്‍ക്കാരനും സുഹൃത്തും സഹപ്രവര്‍ത്തകനും സഹപാഠിയും ഏതു ജാതിക്കാരനാണെന്ന് ഇന്നലെ വരെ ആലോചിക്കാതിരുന്ന കേരളത്തിലെ ഹിന്ദുക്കള്‍ അവരുടെ ജാതി തിരിച്ചറിയാനും അന്യമതസ്ഥനെ അകറ്റി നിര്‍ത്താനും വെറുക്കാനും പഠിച്ചു. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങളായി നിരന്തരം ആസൂത്രിതമായി സംഘ പരിവാറും അതിനു ശേഷം ഉടലെടുത്ത അവരുടെ രാഷ്ട്രീയപാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയും മലയാളിയെ ഹിന്ദുവും അഹിന്ദുവുമാക്കി മാറ്റാന്‍ ശ്രമിക്കുന്നതിന്‍റെ ഫലങ്ങള്‍ വളരെ ചെറിയ അളവിലാണെങ്കിലും വിജയം കാണുകയാണെന്ന് സമ്മതിക്കേണ്ടി വരും.
ഹിന്ദുവിനെ അവന്‍റെ മതവും വിശ്വാസവും തിരിച്ചറിഞ്ഞ് ഹിന്ദുത്വത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് രാമരാജ്യം എന്ന സ്വപ്നം വാഗ്ദാനം ചെയ്യുന്ന ആറെസ്സെസ്സും ഭാജപായും രഹസ്യമായി അരക്കിട്ടുറപ്പിക്കുന്നത് മനുസ്മൃതിയുടെ ചാതുര്‍വര്‍ണ്യം ആണെന്ന സത്യം കേരളത്തിലെ “ഹിന്ദുക്കള്‍” തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. വടക്കേ ഇന്ത്യന്‍ ഗോസായിമാരുടെ ഇടയില്‍ ഇന്നും നിലനില്‍ക്കുന്ന, അടുത്ത കാലത്ത് കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുന്ന ഹിന്ദുമതത്തിലെ സവര്‍ണ്ണനും അവര്‍ണ്ണനും തമ്മിലുള്ള വേര്‍തിരിവും ഇതിനോടൊപ്പം കേരളത്തിലും ശക്തി ആര്‍ജ്ജിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം!
കേരളത്തില്‍ ഇന്നും ബിഡിജേഎസ് എന്ന ഘടക കക്ഷിയ്ക്ക് ഒന്നും കൊടുക്കാതെ, ആദിവാസി സംഘടന നേതാവായ സി.കെ. ജാനുവിനെ വാഗ്ദാനങ്ങള്‍ നല്‍കി മോഹിപ്പിച്ച് കൂടെ നിറുത്തി പറ്റിക്കുന്ന ഭാജപായുടെ കേന്ദ്ര-കേരള നേതൃത്വം അവരുടെ സവര്‍ണ്ണാധിപത്യം തന്നെയാണ് വ്യക്തമാക്കുന്നത്. കേരളത്തിലെ ഭാജപാ നേതൃത്വത്തിലെ വ്യക്തികളുടെ പേരും ജാതിയും ഒന്ന് വിശകലനം ചെയ്‌താല്‍ അവിടെയും ഈ സവര്‍ണ്ണമേധാവിത്വം വ്യക്തമാകും. (കുമ്മനം രാജശേഖരന്‍ എന്ന നേതാവിന്‍റെ നിറത്തെക്കുറിച്ച് പോലും പരാതിപ്പെടുന്ന സഹ-നായന്മാരെ എനിക്കറിയാം! ഒരു തൊലിവെളുപ്പുള്ള നായരെ നേതാവാക്കാമായിരുന്നു എന്നു പറയുന്നവരില്‍ എന്‍റെ ബന്ധുക്കളും പെടും!)
നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്കൂള്‍ കാലഘട്ടത്തില്‍ എന്‍റെ സഹപാഠികളില്‍ ജോര്‍ജ്ജ്, ഇസ്മയില്‍ എന്നിവരുടെ ജാതി അവരുടെ പേരുകളില്‍ നിന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും ജോഷിയുടെയും സനലിന്റെയും  പേരിന്‍റെ വാലായി മേനോനോ മാത്യുവോ മുഹമ്മദോ ഉണ്ടെന്ന് ഞങ്ങളാരും അന്നും ഇന്നും ചോദിക്കുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല കഥ- തനിക്കു ചുറ്റുമുള്ള വ്യക്തികളുടെ പേരിന്‍റെ വാല്‍ എന്താണെന്ന് അറിയാന്‍ എല്ലാ ഹിന്ദുക്കളും ഇന്ന് നിര്‍ബന്ധപൂര്‍വ്വം ശ്രമിക്കുകയും അതിലൂടെ അന്യമതസ്ഥരെ അകറ്റി നിര്‍ത്താനും ശ്രമിക്കുന്നു- ഇതിന്‍റെ പ്രത്യാഘാതമായി ഇത് തന്നെ ക്രിസ്ത്യാനികളും, മുസ്ലീങ്ങളും തുടരുന്നു.
  ഈഴവനില്‍ തുടങ്ങി താഴോട്ടുള്ള എല്ലാ ജാതികളും കേരളത്തില്‍ അവര്‍ണ്ണരായി മുദ്ര കുത്തപ്പെട്ട് എല്ലാ ജാതി ഉച്ചനീച്ചത്വത്തിനും ഇരകളായിരുന്ന കാലഘട്ടത്തില്‍ നിന്നും അവരെ സമൂഹത്തില്‍ തുല്യ സ്ഥാനമുള്ളവരാക്കി മാറ്റിയ ശ്രീ നാരായണഗുരുവിനെപ്പോലെയുള്ള നവോദ്ധാന ആചാര്യന്മാരും നേതാക്കളും ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ദുഖിക്കുമായിരുന്നു- അവര്‍ നയിച്ച പ്രസ്ഥാനങ്ങള്‍ എവിടെ ചെന്ന് നില്‍ക്കുന്നു എന്നും അവരുടെ അനുയായികള്‍ എങ്ങിനെ ചിന്തിക്കുന്നുവെന്നും കാണുമ്പോള്‍!
ഈ പശ്ചാത്തലത്തിലാണ് ഞാന്‍ അരീക്കോട് ഇന്നലെ ആതിര എന്ന പെണ്‍കുട്ടിയെ വിവാഹത്തലേന്ന് സ്വന്തം അച്ഛന്‍ കുത്തിക്കൊന്നതിനെ വിലയിരുത്തുന്നത്.
തീയ്യ (ഈഴവ) ജാതിയില്‍ പെട്ടവരാണ് ആതിരയുടെ കുടുംബം. ആതിരയുമായി പ്രേമത്തിലായിരുന്ന യുവാവ് ദളിതനും (ഉപജാതി അറിയില്ല!). ലാബ് ടെക്നീഷ്യന്‍ ആയ ആതിരയും പട്ടാളത്തില്‍ സേവനം ചെയ്യുന്ന കാമുകനും തമ്മില്‍ ഒരു വിവാഹം നടക്കുന്നത് സാമൂഹികമായോ ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരമായോ തെറ്റല്ല- ഹാദിയയുടെ വിവാഹത്തെക്കുറിച്ച് സുപ്രീംകോടതി ഏറ്റവുമടുത്ത കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് ഇത്തരുണത്തില്‍ നാം ഓര്‍ക്കണം. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ മാതാപിതാക്കളുടെ അനുവാദം ആവശ്യമില്ല എന്ന് ആ വിധി വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ആതിരയുടെ പിതാവായ രാജന് താന്‍ ജനിച്ച, ജീവിക്കുന്ന മതത്തിലെ തീയ്യന്‍ എന്ന ഉപജാതി മകളുടെ കാമുകന്‍റെ ദളിതജാതിയെക്കാളും മുകളിലാണെന്നു തോന്നാന്‍ എന്താണ് കാരണം? ഒരിക്കല്‍ അധഃകൃതരുടെ കൂട്ടത്തില്‍ കരുതപ്പെട്ടിരുന്നവരാണ് തീയ്യര്‍ എന്ന ചരിത്രസത്യത്തെ ഇതിനോട് കൂട്ടിവായിക്കുമ്പോഴാണ്‌ കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയിലെ ജാതിവ്യവസ്ഥ എത്രത്തോളം ഭാജപായുടെയും ആറെസ്സെസ്സിന്‍റെയും മസ്തിഷ്കപ്രക്ഷാളനത്തിനു വശംവദമായി ചിന്തിക്കാന്‍ മലയാളിക്ക് പ്രേരകമായി എന്ന് നാം ഞെട്ടലോടെ തിരിച്ചറിയുന്നത്‌.
സ്വന്തം മകളെ നിഷ്ക്കരുണം ജാതിയുടെ പേരില്‍ കുത്തിക്കൊന്ന രാജനേക്കാള്‍ ആ പിതാവിനെ അതിനു പ്രേരിപ്പിച്ച സാമൂഹ്യ-ജാതീയ സാഹചര്യങ്ങളെയാണ് ഞാന്‍ കുറ്റപ്പെടുത്തുന്നത്. വിഗ്രഹാരാധനയെ വെല്ലുവിളിച്ച് കണ്ണാടി പ്രതിഷ്ഠിച്ച് ഓരോ വ്യക്തിക്കുമുള്ളിലാണ് അവന്‍റെ ദൈവം എന്നു വ്യക്തമാക്കിയ ശ്രീനാരായണഗുരു തുടക്കമിട്ടത് ഈഴവര്‍ മുതല്‍ താഴോട്ടുള്ള അവര്‍ണ്ണരുടെ വിമോചനമായിരുന്നു. എന്നാല്‍ ഇന്ന് ശ്രീനാരായണഗുരു അദ്ദേഹം ജനിച്ച ആ ജാതിയുടെ ദൈവമായി, അദ്ദേഹത്തിന്‍റെ പേരില്‍ തുടക്കം കുറിക്കപ്പെട്ട എസ് എന്‍ ഡി പി എന്ന സംഘടനയുടെ ദൈവമാക്കപ്പെട്ടിരിക്കുന്നു. ഗുരുവിന്‍റെ ആശിര്‍വാദങ്ങളോടെ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനായി 1903ല്‍ സ്ഥാപിതമായ  എസ്എന്‍ഡിപി ഈഴവരുടെ സ്വകാര്യ മത സംഘടനയായി,  കുറെ മുതലാളിമാരുടെയും കാഷായവസ്ത്രധാരികളായ സ്വാമിമാരുടെയും സ്വകാര്യസ്വത്തായി അധഃപ്പതിച്ചിരിക്കുന്നു. ഒരു കുത്തകമുതലാളിയുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ഫലമായി വര്‍ഷങ്ങളായി ഈ സംഘടനയില്‍ ഇപ്പോള്‍ കുടുംബവാഴ്ച്ചയാണ് ( അദ്ദേഹത്തിനെതിരെ മത്സരിച്ച് അധികാരം പിടിച്ചെടുക്കാന്‍ നിരന്തരം ശ്രമിക്കുന്നതും മറ്റൊരു മുതലാളിയാണെന്നതാണ് വിരോധാഭാസം! )ഇന്ന് ഈഴവന് അവന്‍റെത് മാത്രമായ പൂജകളും മന്ത്രങ്ങളും ചടങ്ങുകളും ഉണ്ട്- എന്‍റെ ബാല്യ-കൌമാര-യൌവ്വന കാലഘട്ടത്തില്‍ ഇവയൊന്നും ഇല്ലായിരുന്നു. (സഹോദരന്‍ അയ്യപ്പന്‍റെ ജന്മഗൃഹത്തില്‍ നിന്നും കഷ്ടിച്ച് മുന്നൂറു മീറ്റര്‍ മാത്രമേ എന്‍റെ വീട്ടിലേക്കുള്ളൂ). ഈഴവന്‍റെ വീട്ടിലെ ഏതു ചടങ്ങുകളും ഇന്ന് നയിക്കുന്നത് ലോക്കല്‍ എസ്എന്‍ഡിപി നിയോഗിക്കുന്ന തന്ത്രിമാരാണ്. ഗുരുസൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മന്ത്രപൂജാവിധികളും ചടങ്ങുകളുമാണ് അവര്‍ നടത്തുന്നത്. വേദനയോടെ പറയട്ടെ- അത്തരം ഒരു അനുഭവം എനിക്കുമുണ്ടായി. എന്‍റെ സഹപാഠിയും അതിനപ്പുറം എന്‍റെ സഹോദരതുല്യനുമായ ഒരു വ്യക്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു. തല ചിതറിപ്പോയ ആ ജഡം (പല ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ ശ്രമിച്ചാണ് ആ മുഖം വീണ്ടും രൂപപ്പെടുത്തിയത്!) മരിച്ചതിന്‍റെ രണ്ടാം ദിവസം മുന്നില്‍ കിടത്തി രണ്ടര മണിക്കൂര്‍ നേരം ചടങ്ങുകള്‍ നടത്തി ഈ പൂജാരികളും ഗുരുക്കന്മാരും അപമാനിക്കുന്നതു താങ്ങാനാകാതെ ഞാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി!
വോട്ടുബാങ്കായി ഈ സംഘടനയിലെ അംഗങ്ങളായ ഈഴവരെ ഉപയോഗിച്ച് വിലപേശാന്‍ അതിന്‍റെ തലപ്പത്തിരിക്കുന്ന മുതലാളിയും അദ്ദേഹത്തിന്‍റെ കുടുംബവും ചേര്‍ന്ന് ബിഡിജേഎസ് എന്ന രാഷ്ടീയ സംഘടനയും ഉണ്ടാക്കി. അത് ഈഴവരില്‍ ഞങ്ങള്‍ ഹിന്ദുക്കളില്‍ ഉന്നതരാണെന്ന ഒരു മിഥ്യാധാരണ ഉണ്ടാക്കിയെടുത്തത്തിന്റെ പരിണതഫലമാണ് ആതിരയുടെ മരണം.
ആതിരയുടെ ദുരഭിമാനകൊലപാതകം സാമൂഹ്യമാധ്യമങ്ങളില്‍ സമ്മിശ്രപ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊലപാതകിയായ അച്ഛനെ ന്യായീകരിച്ചും ഇതു തന്നെയാണ് ഹാദിയയുടെ പിതാവ് അശോകന്‍ ചെയ്യേണ്ടിയിരുന്നത് എന്നു വരെയും പറയാന്‍ ഹിന്ദു തീവ്രവാദികള്‍ തയ്യാറായി വന്നിരിക്കുന്ന ഒരു ആപല്‍ഘട്ടത്തില്‍ നില്‍ക്കുകയാണ് മലയാളി സമൂഹം!
മതേതര സ്വഭാവം കാത്തുസൂക്ഷിച്ചിരുന്ന മലയാളി ഇന്ന് ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലീമും മാത്രമല്ല- അവര്‍ക്കിടയിലെ ഉപജാതികളിലേക്ക് കൂടി വിഭജിക്കപ്പെട്ടു പോകുകയാണ്. മുസ്ലീങ്ങള്‍ സുന്നിയും ശിയായും സലാഫിയുമാകുന്നു. ക്രിസ്ത്യാനി മാര്തോമയും സുറിയാനിയും ലാറ്റിനും ഒക്കെയാകുന്നു. ഹിന്ദുക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു എന്നു വീമ്പിളക്കുന്ന ഭാജപായും ആറെസ്സെസ്സും സത്യത്തില്‍ ഹിന്ദുമതത്തിലെ ഉപജാതികളെ വിഘടിപ്പിച്ച് അവരെ സങ്കുചിതമായ ചിന്തകളിലേക്കും അതില്‍ നിന്നുല്‍ഭവിക്കുന്ന അപകടകരമായ പ്രതികരണങ്ങളിലേക്കും തള്ളിയിടുകയാണ്. ഇത് തിരിച്ചറിയേണ്ടത് ഓരോ ഹിന്ദുവുമാണ്. നിര്‍ഭാഗ്യവശാല്‍, ഞാന്‍ ഹിന്ദു ആണെന്ന് വിശ്വസിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ അത്തരത്തില്‍ ചിന്തിക്കാന്‍ ഭാജപായും ആറെസ്സെസ്സും അനുവദിക്കില്ല.
കേരളത്തിന്‍റെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം ജാതീയമായ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അപ്പുറം മാനുഷികതയുടെ, സഹവര്‍ത്തിത്വത്തിന്റെ വിളനിലമായി മാറ്റാന്‍ ഓരോ വ്യക്തിയും തന്‍റെ ജാതിയുടെയും മതത്തിന്‍റെയും അവയെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളുടെയും ചട്ടക്കൂടില്‍ നിന്ന് പുറത്തുവന്ന് പച്ചമനുഷ്യനായി മാറണം. അതിന് മതേതരശക്തികളും സംഘടനകളും ജാഗരൂകരായി പ്രവര്‍ത്തിക്കണം.
അത് നടക്കാത്തേടത്തോളം കാലം ഇവിടെ ഇനിയും രാജന്മാരും അവരുടെ ഇരകളായി ആതിരമാരും ഉണ്ടാകും!
വാല്‍ക്കഷണം- ഈ ബ്ലോഗ്‌ വായിക്കുന്ന ചില “ഹിന്ദു” സുഹൃത്തുക്കള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ്- ഞാന്‍ എന്തുകൊണ്ട് മറ്റു മതങ്ങളിലെ സമാനമായ വൈരുദ്ധ്യങ്ങളെ വിമര്‍ശിക്കുന്നില്ല എന്ന്.
ജനനം കൊണ്ടുമാത്രം യാദൃശ്ചികമായി ഹിന്ദുവായ എന്നെ ഹിന്ദു വിരുദ്ധനായി മുദ്രകുത്താനും അവര്‍ മടിക്കില്ല എന്ന് എനിക്കറിയാം . അതിന്‍റെ പേരില്‍  “Yoo too Brutus”എന്നും  എന്നെ നോക്കി അവര്‍ വിളിക്കുമെന്നുറപ്പ്.
ഇപ്പോള്‍ സംഭവിച്ചതിനു സമാനമായി മറ്റു മതങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേരളത്തിലോ ഭാരതത്തിലോ സംഭവിച്ചാല്‍ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ!) ഞാന്‍ അന്നും പ്രതികരിക്കുമെന്ന് ഉറപ്പ്!


Sunday 28 December 2014

കെ.സി.ബിസിയുടെ മദ്യവിരുദ്ധ നില്‍പ്പു സമരം- ഒരു വിശകലനം


ചരിത്രപരമായി കേരളരാഷ്ട്രീയം മുന്നണിസര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് നിലകൊണ്ടിട്ടുള്ളത്. മാറിമാറിവരുന്ന ഇടതുവലതു മുന്നണികളില്‍ ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ചെറുകക്ഷികള്‍ എന്നും ഭൂരിപക്ഷ സംഖ്യയുടെ സമവാക്യങ്ങളില്‍ സമ്മര്‍ദ്ദ ശക്തികളായിരുന്നു. ഭരണം പിടിച്ചെടുക്കാനും നിലനിര്‍ത്താനുമായി ഇവരെ പ്രീണിപ്പിക്കാന്‍ ഇടതും വലതും കാലാകാലങ്ങളായി രാജ്യതാല്പര്യങ്ങള്‍ക്ക് വിരുദ്ധമായ പല തീരുമാനങ്ങളും എടുത്തതിന്റെ പരിണതഫലമാണ് ഇന്നത്തെ സാമൂഹ്യാവസ്ത. സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പാണേകാട്‌ തങ്ങളും മാര്‍ ആലഞ്ചേരിയും മാര്‍ രേമിജിയോസും ബിഷപ്പ് സൂസപാക്യവുമെല്ലാം കേരളത്തിന്‍റെ ഭരണത്തില്‍ നയപരമായ കാര്യങ്ങളില്‍ സ്വാധീനവും സമ്മര്‍ദ്ദവും ചെലുത്തുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ല! മതവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാന്‍ ബോധപൂര്‍വമായി നടക്കുന്ന ഈ ശ്രമത്തിന്‍റെ പ്രകടമായ ഉദാഹരണമാണ് ഇപ്പോള്‍ കെ.സി.ബി.സി. നടത്തുന്ന മദ്യനിരോധനത്തിനായുള്ള നില്‍പ്പു സമരം.
കെ.സി.ബി.സി. എന്ന സംഘടന (The Kerala Catholic Bishops' Council) ലാറ്റിന്‍, സീറോമലബാര്‍, സീറോ മലങ്കര എന്ന മൂന്നു കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയാണ്.
കെ.സി.ബി.സി.യുടെ ഔദ്യോഗിക വെബ്ബ് സൈറ്റില്‍ അവരുടെ ഉദ്ദേശ്യങ്ങള്‍ വിശദീകരിക്കുന്നു-
The objectives of KCBC are to facilitate co-ordinate study and discussion of questions affecting the Church, and adoption of a common policy and effective action in all matters concerning the interests of the Church in Kerala.
പള്ളിയെ ബാധിക്കുന്ന വിഷയങ്ങളെ (ചോദ്യങ്ങളെ) സംബന്ധിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും നടത്താനുള്ള സംവിധാനങ്ങളും സൌകര്യങ്ങളും ഉണ്ടാക്കുക, കേരളത്തിലെ പള്ളികളുടെ പൊതു താല്‍പര്യങ്ങളെ സംബന്ധിക്കുന്നതോ ബാധിക്കുന്നതോ ആയ കാര്യങ്ങളില്‍ പൊതു നയവും ഫലപ്രദമായ നടപടിയും സ്വീകരിക്കുക എന്നതാണ് കെ.സി.ബി.സിയുടെ ഉദ്ദേശ്യങ്ങള്‍.  
The statutes of KCBC says the Council shall in no way limit, prejudice or interfere with the distinctive character of particular Rites in respect of their liturgy, ecclesiastical discipline and spiritual patrimony, such matters being subject to the competent authority of the particular Rite concerned.
കെ.സി.ബി.സി.യുടെ നിയമാവലി പ്രകാരം അനുശാസിക്കുന്നത്- ഈ കൌണ്‍സില്‍ ഒരു രീതിയിലും അതിനു കീഴിലുള്ള സംവിധാനങ്ങളുടെ സുവ്യക്തവും വ്യതസ്തവുമുമായിട്ടുള്ള മതപരവും വിശുദ്ധവുമായ ചടങ്ങുകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന കാര്യങ്ങളില്‍(rites) നിയന്ത്രണങ്ങള്‍, മുന്‍വിധി, ഇടപെടലുകള്‍ എന്നിവ ചെയ്യുന്നതല്ല:
Liturgy (വിശ്വാസപ്രമാണം അനുവര്‍ത്തിക്കുന്ന ആചാരം അനുസരിച്ച് പള്ളിയില്‍ നടത്തുന്ന ഒരു കര്‍മ്മം)
ecclesiastical discipline- മതപരമായ അച്ചടക്കം (പരിഭാഷ പൂര്‍ണ്ണമായും ശരിയാണെന്ന് അവകാശപ്പെടുന്നില്ല!)
spiritual patrimony- ദൈവീക (വിശ്വാസവുമായി ബന്ധപ്പെട്ടത്) പൈതൃകം (പരിഭാഷ പൂര്‍ണ്ണമായും ശരിയാണെന്ന് അവകാശപ്പെടുന്നില്ല!)
അത്തരം കാര്യങ്ങളില്‍ അതാത് വിശ്വാസരീതികളുടെ (Rite) ഉത്തരവാദപ്പെട്ട മേലധികാരികള്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ്.   
The general purpose of KCBC is to facilitate for its members the coordinated study and common discussion of questions affecting the Church in Kerala and the facilitation of a common policy and concerted action. In this way, the KCBC is intended to give witness to Christ more effectively in the service of the people of India in general and those of Kerala in particular.
കെ.സി.ബി.സിയുടെ പൊതുവായ ഉദ്ദേശ്യം അതിന്‍റെ അംഗങ്ങള്‍ക്ക് കേരളത്തിലെ പള്ളികളെ ബാധിക്കുന്ന ചോദ്യങ്ങളില്‍ (അല്ലെങ്കില്‍ പ്രശ്നങ്ങളില്‍) സംയുക്തമായ പഠനങ്ങളും പൊതുവായ ചര്‍ച്ചകളും നടത്തുവാനുള്ള വേദി ഒരുക്കുവാനും അതിലൂടെ പൊതുവായ നയവും സംയുക്തമായ നീക്കങ്ങള്‍ക്ക്‌ സൗകര്യം ഒരുക്കുകയുമാണ്. ഇതിലൂടെ, കെ.സി.ബി.സി. ഉദ്ദേശിക്കുന്നത് ക്രിസ്തുവിന്റെ ദര്‍ശനവും സന്ദേശങ്ങളും ഭാരതത്തിലെയും, പ്രത്യേകിച്ച് കേരളത്തിലെ വ്യക്തികള്‍ക്ക് കൂടുതല്‍ വ്യക്തമായ സേവനം നല്‍കാനാണ്.
In particular, the KCBC intends to express, through statements and representations, the common standpoint of its members in the matters of common concern falling within the limits of their jurisdiction, and to promote, by concerted action and guidance, all matters of common interest.
വ്യക്തമായി പറഞ്ഞാല്‍, കെ.സി.ബി.സി., തങ്ങളുടെ പ്രസ്താവനകളിലൂടെയും പ്രതിനിധാനങ്ങളിലൂടെയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഉദ്ദേശിക്കുന്നു-
ഞങ്ങളുടെ  പ്രവര്‍ത്തനത്തിന്‍റെ നിയമപരിധിയില്‍ പെട്ട വിഷയങ്ങളില്‍ ഞങ്ങളുടെ അംഗങ്ങളുടെ പൊതുവായ നിലപാടുകള്‍ ഉള്‍പ്പെടുന്നതുമായ കാര്യങ്ങള്‍
അംഗങ്ങളുടെ പൊതു താല്പര്യത്തെ ബാധിക്കുന്ന കാര്യങ്ങളെ പിന്തുണക്കുകയും സംയുക്തമായ നീക്കത്തിന് പ്രചാരണം നല്‍കുക.  
കെ.സി.ബി.സി.യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രവര്‍ത്തനഉദ്ദേശ്യങ്ങളും അവരുടെ തന്നെ വെബ്‌ സൈറ്റില്‍ മുകളില്‍ പറഞ്ഞത് വിശകലനം ചെയ്തപ്പോള്‍, ഇന്ന്, കേരളത്തില്‍ അവര്‍ നടത്തുന്ന “മദ്യവിരുദ്ധ നില്‍പ്പു സമരം” തികച്ചും അപ്രസക്തവും അനുചിതവുമാണ് എന്ന നിഗമനത്തിലാണ് എന്നെ എത്തിക്കുന്നത്.
കാത്തലിക്ക് ചടങ്ങുകളില്‍ അവിഭാജ്യഘടകമായി വൈന്‍ ഇന്നും നിലനില്‍ക്കുന്നു.
മുന്തിരിചാറിനു വീര്യം വരുത്തി അതില്‍ മദ്യത്തിന്‍റെ (ആല്‍കഹോള്‍) വീര്യം വരുമ്പോഴാണ് അത് വീഞ്ഞാകുന്നത് എന്നറിയാത്തവര്‍ ആരുമില്ല! പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയാണ് വീഞ്ഞില്‍ ആല്‍കഹോള്‍ അംശം! സാധാരണ ബിയറിനും കള്ളിനും അഞ്ചു മുതല്‍ എട്ടു വരെയാണ് വീര്യം. ഈ വീഞ്ഞുണ്ടാക്കാന്‍, കേരള സര്‍ക്കാര്‍ നിയമപ്രകാരം ലൈസന്‍സ് നല്‍കിയ ഇരുപത്തിമൂന്നു വൈനറികള്‍ കെ.സി.ബി.സി.യുടെ കീഴിലുള്ള പള്ളികളില്‍ നിലവിലുള്ളതായാണ് പത്രമാധ്യമങ്ങള്‍ പറയുന്നത്- ഈ വാര്‍ത്ത കെ.സി.ബി.സി.ഇതുവരെ നിഷേധിച്ചിട്ടുമില്ല.
ഇത് വരെ ഒരു എക്സൈസ് ഉദ്യോഗസ്ഥനോ വകുപ്പ് മേധാവിയോ അവിടെയെല്ലാം ഉല്‍പ്പാദിപ്പിക്കുന്ന വൈനിന്റെ കണക്കോ ഉപഭോഗത്തിന്‍റെ രീതിയോ ആരോടും ചോദിച്ചതായി രേഖകളില്ലത്രേ!! ദൈവീകമായ ചടങ്ങിന്‍റെ മറവില്‍ ഈ സൗകര്യം പറ്റി, മതേതര രാഷ്ട്രത്തിന്‍റെ ഔദാര്യത്തില്‍ കെ.സി.ബി.സിയും അവരുടെ പള്ളികളും കാലാകാലങ്ങളായി ഇത് തുടരുന്നു. മതപരമായ ചടങ്ങ് എന്ന പരിരക്ഷയില്‍, അതിനെ തൊടാന്‍ മാത്രം കെ.സി.ബി.സി. സമ്മതിക്കില്ല. യേശുക്രിസ്തുവിന്റെ ഓര്‍മ്മയ്ക്ക്‌, ഒലീവ് ഇലകള്‍ക്ക് പകരം കുരുത്തോല അണിഞ്ഞ്, കുരുത്തോല പെരുന്നാള്‍ നടത്താന്‍ തയ്യാറായ സഭയാണ് വൈനിന്റെ കാര്യം വരുമ്പോള്‍ ഈ വീറും വാശിയും കാണിക്കുന്നതെന്ന് നാം തിരിച്ചറിയണം.
എന്‍റെ കുട്ടിക്കാലത്ത് ഹിന്ദു മത ആചാരപ്രകാരം, എന്‍റെ വീട്ടിലെ കുടുംബക്ഷേത്രത്തില്‍ കോഴിയുടെ കഴുത്ത് അറത്തു ഇറ്റുവീഴുന്ന ചോരയില്‍ കുരുതി നടത്തി ആണ്ടുബലി കര്‍മ്മം നടത്തിയിരുന്നത് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. പക്ഷേ, 1970കളില്‍ എന്നോ, മൃഗബലി നിരോധിച്ചതായി ഭാരതത്തില്‍ നിയമം വന്ന നാള്‍ മുതല്‍, ചുണ്ണാമ്പും മഞ്ഞളും വെള്ളത്തില്‍ കലക്കിയ ലായനിയാണ് കോഴിച്ചോരയ്ക്ക് പകരം ഉപയോഗിക്കുന്നത്.
ഉത്തരേന്ത്യയില്‍ ഭൈരവന്റെ അമ്പലങ്ങള്‍ ഉള്ളതായി നമുക്കറിയാം. അവിടെ, ഭൈരവന്റെ ഇഷ്ടനൈവേദ്യം മദ്യമാണ്. സ്ത്രീകളും, പുരുഷന്മാരും കുട്ടികളുമടങ്ങുന്ന ഭക്തര്‍ മദ്യകുപ്പികള്‍ അവിടെ നിവേദ്യമായി അര്‍പ്പിക്കുന്നു. കേരളത്തിലും അഥമദൈവങ്ങളായ ചുടല മാടനും ചാത്തനും ഇന്നും ഇഷ്ടനൈവേദ്യം പട്ടചാരായമാണ്. ആദിവാസികളുടെ ദൈവപൂജയിലും മദ്യവും മൃഗബലിയും ഇന്നും നിലനില്‍ക്കുന്നു. കഴിഞ്ഞ വര്ഷം പൊന്‍‌മുടിയില്‍ ഒരു അമ്പലത്തില്‍ പൂജയുടെ ഭാഗമായി ആടിനെ ബലിയര്‍പ്പിച്ചത് വലിയ വാര്‍ത്തയായ കാര്യം നമുക്കെല്ലാം ഇന്നും ഓര്‍മയുണ്ട്. അന്ന് അതിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
കെ.സി.ബി.സിയുടെ സമ്പൂര്‍ണ്ണ മദ്യനിരോധം ലക്ഷ്യമാക്കിയുള്ള നില്‍പ്പുസമരത്തെക്കുറിച്ച് ഇവിടെ ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ ഇവയാണ്:
·         സ്വന്തം ആചാരങ്ങളില്‍ വീര്യമുള്ള മദ്യം ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറല്ലാത്ത കെ.സി.ബി.സി.ക്ക് ധാര്‍മികമായി എന്ത് അവകാശമാണ് മദ്യനിരോധനം ആവശ്യപ്പെടാന്‍ ഉള്ളത്?
·         തുടക്കത്തില്‍ പറഞ്ഞത് പോലെ, കേരളത്തിലെ മൂന്നു സഭകളുടെയും അവയില്‍ ഉള്‍പ്പെട്ട വിശ്വാസികളുടെയും കൂട്ടായ്മയാണ് കെ.സി.ബി.സി. നിലവിലെ കേരളത്തിലെ ജനസംഖ്യാനുപാതം വിശകലനം ചെയ്‌താല്‍, മൊത്തം ക്രിസ്ത്യന്‍ വിശ്വാസികള്‍ 19% വരും. അതില്‍, മേല്‍പ്പറഞ്ഞ സഭകള്‍ ഒഴിച്ചാല്‍ പിന്നെയും മറ്റു ക്രിസ്ത്യന്‍ വിശ്വാസികള്‍ ഉണ്ട്. അവരെക്കൂടി കണക്കിലെടുക്കുമ്പോള്‍, കെ.സി.ബി.സി. പ്രതിനിധാനം ചെയ്യുന്നത് ഒരു പക്ഷേ, പതിനെട്ടു ശതമാനത്തിനുള്ളിലായിരിക്കാം! (മേല്‍പ്പറഞ്ഞത്‌ 2001ലെ സെന്‍സസ് കണക്കിനെ ആധാരമാക്കിയാണ്.  2011ലെ സെന്സസ്സിന്റെ ജാതി തിരിച്ചുള്ള കണക്കുകള്‍ ഇതുവരെ പ്രസിദ്ധപ്പെടുതിയിട്ടില്ല! എങ്കിലും മതപരിവര്‍ത്തനം കാര്യമായി നടക്കാത്ത സംസ്ഥാനം എന്ന നിലക്ക് കേരളത്തിലെ ഈ ശതമാനക്കണക്കില്‍ ഒട്ടും വ്യത്യാസം വരാന്‍ സാധ്യതയില്ല!)
·         അങ്ങനെയിരിക്കെ, കേരളത്തിലെ ജനസംഖ്യയുടെ ഇരുപതു ശതമാനത്തില്‍ താഴെയുള്ള, ന്യൂനപക്ഷമായ മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന കെ.സി.ബി.സിക്ക് മദ്യം നിഷിദ്ധമല്ലാത്ത ഭൂരിപക്ഷ സമുദായങ്ങള്‍ ജീവിക്കുന്ന കേരളത്തില്‍ മദ്യനിരോധനം നിര്‍ബന്ധിതമായി നടപ്പിലാക്കണമെന്ന് പറയാന്‍ ഭരണഘടനാപരമായി എന്ത് അധികാരമാണ് ഉള്ളത്? ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളോടൊപ്പം, ഭൂരിപക്ഷത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നാണ്, എന്‍റെ അറിവില്‍ പെട്ടിടത്തോളം ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്നത്. അങ്ങിനെ നോക്കുമ്പോള്‍, ഭൂരിപക്ഷത്തിന്റെ ഭരണഘടനാവകാശങ്ങളെ യാണ് കെ.സി.ബി.സി. ഈ നില്‍പ്പു സമരത്തിലൂടെ ചോദ്യം ചെയ്യുന്നത്- അതുകൊണ്ടുതന്നെ ഈ സമരം നിയമവിരുധ്ധവുമാകുന്നു.
·         കെ.സി.ബി.സിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് അവര്‍ തന്നെ പറയുന്നത് ഈ ലേഖനത്തിന്‍റെ ആദ്യഭാഗത്ത് നാം കണ്ടു. അത്, ഒരിക്കല്‍ കൂടി ഇവിടെ ഉദ്ധരിക്കാം- പള്ളിയെ ബാധിക്കുന്ന വിഷയങ്ങളെ (ചോദ്യങ്ങളെ) സംബന്ധിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളും നടത്താനുള്ള സംവിധാനങ്ങളും സൌകര്യങ്ങളും ഉണ്ടാക്കുക, കേരളത്തിലെ പള്ളികളുടെ പൊതു താല്‍പര്യങ്ങളെ സംബന്ധിക്കുന്നതോ ബാധിക്കുന്നതോ ആയ കാര്യങ്ങളില്‍ പൊതു നയവും ഫലപ്രദമായ നടപടിയും സ്വീകരിക്കുക എന്നതാണ് കെ.സി.ബി.സിയുടെ ഉദ്ദേശ്യങ്ങള്‍.
വ്യക്തമായി പറഞ്ഞാല്‍, കെ.സി.ബി.സി., തങ്ങളുടെ പ്രസ്താവനകളിലൂടെയും പ്രതിനിധാനങ്ങളിലൂടെയും ഈ കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ ഉദ്ദേശിക്കുന്നു-
ഞങ്ങളുടെ  പ്രവര്‍ത്തനത്തിന്‍റെ നിയമപരിധിയില്‍ പെട്ട വിഷയങ്ങളില്‍ ഞങ്ങളുടെ അംഗങ്ങളുടെ പൊതുവായ നിലപാടുകള്‍ ഉള്‍പ്പെടുന്നതുമായ കാര്യങ്ങള്‍. അംഗങ്ങളുടെ പൊതു താല്പര്യത്തെ ബാധിക്കുന്ന കാര്യങ്ങളെ പിന്തുണക്കുകയും സംയുക്തമായ നീക്കത്തിന് പ്രചാരണം നല്‍കുക.  
കേരളത്തില്‍ നടപ്പിലാക്കുന്ന മദ്യനയം അങ്ങനെ വരുമ്പോള്‍, കെ.സി.ബി.സി.യുടെ നിയമപരമായ പ്രവര്‍ത്തന പരിധിക്കപ്പുറ ത്തുള്ള ഒരു വിഷയമാണ് എന്നത് വ്യക്തമാണ്. ഭരണഘടനാപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നടപ്പിലാക്കുന്ന നയങ്ങളും നിയമങ്ങളും സമൂഹത്തിന്‍റെ പൊതുനന്മയെ ലക്ഷ്യമാക്കിയുള്ളതാണ്. അവ ഏതെങ്കിലും വ്യക്തികളുടെയോ സമുദായത്തിന്റെയോ ഭരണഘടനാപരമായ അവകാശങ്ങളെ ധ്വംസിക്കാത്തെടത്തോളം അവയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. അഥവാ അവ ശരിയല്ലെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, അവയെ കോടതിയിലൂടെ ചോദ്യം ചെയ്യുകയാണ് വേണ്ടത്. പള്ളികളുടെയോ ക്രിസ്തീയ വിശ്വാസത്തിന്റെയോ പരിധികള്‍ക്കുള്ളില്‍ വരാത്ത കാര്യമാണ് സര്‍ക്കാരിന്റെ മദ്യനയം. അങ്ങനെയിരിക്കുമ്പോള്‍, ആരാണ് കെ.സി.ബി.സിയെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അധികാരപ്പെടുതിയത്? സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും ഒരു സമുദായ സംഘടനയെയും ഞാന്‍ എതിര്‍ക്കുന്നില്ല. പക്ഷേ, ഭരണഘടനാ സംവിധാനങ്ങളെ ചോദ്യം ചെയ്തു തെരുവില്‍ സമരം നടത്താനും ഭരണത്തില്‍ സമ്മര്‍ദ്ദം ഏല്‍പ്പിക്കാനും ഒരു സമുദായ സംഘടനകളെയും ജനാധിപത്യസംവിധാനത്ത്തില്‍ അനുവദിച്ചുകൂടാ. ന്യൂനപക്ഷത്തിന്റെ വിശ്വാസങ്ങള്‍ ഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഇത്തരം സമ്മര്‍ദ്ദതന്ത്രങ്ങള്‍ കേരളരാഷ്ട്രീയത്തിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ സൃഷ്ടിയാണ്. കെ.സി.ബി.സി.യുടെ ഈ സമരത്തിനു വഴങ്ങിയാല്‍, നാളെ മുസ്ലീം ലീഗുകാര്‍ പോര്‍ക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജേ.പി. കേരളത്തില്‍ ഗോവധം നിരോധിക്കണമെന്നും പറഞ്ഞ് പ്രക്ഷോഭം നടത്തിയാല്‍ അവ അംഗീകരിച്ചുകൊണ്ട് നിയമം പാസ്സാക്കേണ്ടി വരും.  

ആത്യന്തികമായി ഈ സമരത്തെ വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യമാണ് വ്യക്തമാകുന്നത്- മദ്യനിരോധനം എന്ന ഈ സമരരീതി മുന്നോട്ടു വെയ്ക്കുമ്പോള്‍ കെ.സി.ബി.സി. സാമൂഹ്യനന്മയല്ല, സമുദായപ്രചരണം മാത്രമാണ് ലക്‌ഷ്യം വെയ്ക്കുന്നത്. അതിലൂടെ, കേരളത്തിലെ നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍, തങ്ങളുടെ സംഘടനയ്ക്കും, അതിന്‍റെ ഭാഗമായ സഭകള്‍ക്കും കൂടുതല്‍ സൌജന്യങ്ങളും സൌകര്യങ്ങളും നേടിയെടുക്കാനുള്ള ഒരു വിലപേശല്‍ തന്ത്രം! ഇത് തന്നെയാണ് മറ്റു മതസംഘടനകളും അവയുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമുള്ള ചെറു രാഷ്ട്രീയപാര്‍ട്ടികളും കേരളത്തില്‍ കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത്! നിര്‍ഭാഗ്യവശാല്‍, മതം രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന കേരളത്തിലെ മുന്നണി കൂട്ടുഭരണ സംവിധാനങ്ങളില്‍, ഇത്തരം വിലപേശലുകള്‍ പൊതുസമൂഹത്തിനു ഗുണപരമല്ലാത്ത പല തീരുമാനങ്ങള്‍ തുടര്‍ന്നും എടുക്കാന്‍ നിലവിലുള്ളതും ഭാവിയില്‍ വരുന്നതുമായ സര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കും! ഈ അപകടകരമായ സാധ്യതയെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിന്  പ്രബുദ്ധകേരളസമൂഹം സജ്ജമാകേണ്ടിയിരിക്കുന്നു!!

Friday 25 May 2012

Thinking Beyond the Hartal On Fuel Price Hike- Why and When Do We Need Hartals?


This blog is quite accidental.

I had not blogged for a long time.

My good friend Mathew Jacob, whom I know from UAE and now is settled in Kochi is an intellectual whom I respect a lot. He is a wonderful public speaker, a renowned toastmaster and a great entertainer who has the special gift to make everyone laugh with his quick wit and wonderful sense of humour.

It is quite understandable that having lived in UAE for long and having relocated to Kochi recently, he is unhappy with the hartals and other political happenings in India, which, we, who have lived long in the Middle East find as unproductive and invading our personal rights and freedom. 

His blog posting is here:

Mathew- At the outset, let me tell you that this posting is in no way meant to disrespect or belittle your views on hartal. I felt that there were larger issues which instigated the recent hartal on 24th May 2012 that needed to be discussed in detail alongwith the hartal culture itself!

I am right now in Kerala and had the opportunity to witness and experience a Hartal after a long time on 24th May 2012. While I agree with Mathew's comments on the objectives and benefits of Hartal and the hardship it brings to the common man, I still believe, it is the most democratic and peaceful way to express the protest against autocratic decisions imposed on society by the rulers. Hiking the petrol prices by Rs.7.50/- was the highest ever by the UPA government in recent times. Let us not forget the fact that the price of petrol in India is more than in Pakistan, Afghanistan, Indonesia, Bangladesh and Malaysia, who fully rely on crude import for their internal fuel needs!
In the past two years since fuel price control was deregulated by the Central Government, the cartel of Government owned oil companies- IOC, HP, BP and IBP have increased the fuel prices 13 times and reduced it only twice.
Agreed that a free economy needs to be self-sufficient and subsidies are not the way to stimulate economic growth and discipline for a country, we need to look at India and the emerging economies who have gained independence from British and European ruling in a different perspective. I would consider all ASEAN countries in this category of consideration.
The rule of the aliens over centuries had depleted the assets of these countries, alongwith the morale of the people. Resurrecting the countries is a big challenge. It took India almost 50 years to realize it before surging ahead with some sweeping economic changes- some which worked in its favour and some with a severe backlash, as we are facing now.
While the entire world was reeling under economic recession for the past three years, India, China, Brazil and similar emerging economies were continuing healthy. I still remember people asking me “what is this recession you all gulf people are talking about?” till a few months back, when I used to visit India. But, not anymore- now they too feel the heat of recession and its global effect. India is no more insulated from global recession- the flaws in the economic planning and financial discipline of the pundits who rule North Block and South Block of New Delhi are reflecting on the economy and cascading down the line, hitting the common man hard.
The oil companies of India- IOC, BP, HP and IBP are leftover companies from the British Era, which were originally Burmah Shell, Caltex and Vaccum. While they became 100% public sector companies, the legacy of their predecessors continued in the management, pay scale and perks. I know it well, because, in 1982, I joined Bharat Petroleum as an Apprentice Engineer at their Mahul Refinery, Mumbai, on my first job at Rs.1,000/-. Believe me, even as an Apprentice Engineer, I had wonderful perks- sumptuous breakfast, four course lunch (which took one full hour of the lunch break), tea break and dinner on the way back home, all free! And for those who were employed full-time, the payscale was simply the best- even better than the top private sector companies. The tradition still continues- employees of oil companies are amongst the top paid, comparable to the best in the private sector in India. I don’t have an issue with paying the Oil Company staff decent salary to keep them within the organization. But, they don’t need to be considered as overprivileaged compared to other public sector employees.

We also need to look at the extravagant spendings of these monopoly companies who have a stranglehold on fuel sector in India
They spend millions on promoting their products and services on all media- what for? When the choices to buy petrol or other fuel products are limited to IOC, HP, IBP or BP to you as a customer (not forgetting Reliance or ESSAR, which are expensive options), does it really matter to you about the media promotion these companies indulge in? Who doesn’t know that the fuel sold in an IOC pump is coming from a HP or BP refinery, if it is the closest (and vice versa!). So, what about the quality or branding of fuel? Who are they trying to fool with the millions they spend on these advertisements? Or, as I and million other Indians doubt, who are they trying to benefit – the media (and have a share of the spending for the top brass of these oil companies who award these promotion contracts)?

When the oil companies cry out loud that they are losing over Rs.11/- per litre of petrol, how do they make so much of profits? 
Please see the Financial reports of the three Oil Companies of Indian and their P&L Reports for 2011:
Also, see the fat salaries, media expenses and community service expenditure that each company has spent!

Like my good friend Mathew, I too had the fortune to visit and live in many developed countries, where fuel prices are deregulated and change on a daily basis, based on crude oil price changes. But, these are countries where the quality of life, social security system and minimum wages system are adequate enough to demand a free pricing policy. It is not the same case with India or other emerging economies and South East Asian countries, which have majority of the mass living under poverty line and fuel is more of a necessity for survival than a tool of luxury. Petrol is used in two-wheelers, the common mode of personal transport of the lower middle class to middle class. All two-wheelers and more than 50% of the autorikshaws in India, which are used by the same class of people for their daily commuting run on petrol. Diesel is used by mass transport systems and the upper middle class who own diesel driven cars. LPG is the fuel that the lower-middle class to upper class use equally.

So, when petrol price goes up, who gets hit harder?
Not the upper middle class or above- they can afford to buy diesel driven cars and maintain their comfortable life. But the poor guy who owns a two-wheeler or hires an autorikshaw has to pay more.

This is the harsh reality of India- when the rulers no more care or bother about the common man, he is forced to protest. 
In a democracy, the most common and peaceful way to do so is “Hartal” or fast to death like Anna Hazare! It used to be called “Bandh” a few years back, till the honorable courts of India declared it as illegal. Today, a Hartal is no diffent from a Bandh in effect- the country goes into hibernation- factories, offices and shops close, roads turn empty and people stay home watching TV and enjoying their rare family reunion! The country loses its productivity, those who are caught by surprise due to the sudden call for hartal are left to be stranded and sometimes suffer. Sporadic violence happens, which the ruling party and their media highlight as the negative propaganda against those who called for the Hartal.

But, if at least the opposition parties don’t represent the common man and call for a hartal to express their protest against such autocratic and inconsiderate decisions of the rulers, then, what is the meaning of democracy?
Where is the avenue for the people to express their resent against such unfair decisions imposed on them? I don’t endorse that the political parties who call for Hartal really care or represent the sentiments of the people. Yet, Hartal is the first line of defence for the common man to revolt against undemocratic decisions. If it doesn’t make them listen, then it would go to the next phase- a movement similar to what Anna Hazare started or the Arab Srpring movements.

I agree with Mathew and the friends who commented on his blog that we need to think different on our ways to express our protest. Hartals should be used with discretion to revolt only against those injustices which are of magnitude that affect the common man of India imminently and/or on a long term basis. They should not be used to protest against petty and local issues which do not affect the community as a whole.

What started as a reply to my friend Mathew’s blog has turned to a blog write-up itself. So, I am posting it on my blog. Thank you Mathew for inspiring me to write - please provoke me again!

To conclude, let me reiterate my opening statement. What my friend Mr.Mathew Jacob highlighted about the hartal culture is a serious issue to be debated by Indians, especially, we Keralites. 

Friday 21 October 2011

Gaddafi's Death- My Afterthoughts

Tyrants always face terrible and cruel end!
This is what we have learnt from history.

Ivan The Terrible, Ghengis Khan,  Hitler, Mussolini, Idi Amin (lucky to escape and die a natural death!), Pol Pot, Sadam Hussain and now, Muammar Gaddafi!

People who staunchly oppose communist regime could possibly add Stalin, Fidel Castro and Kim Il Sung!

There are a few who are still surviving and likely to follow the history or escape with some luck-Hosni Mubarak, Bashar Al Saad, Abdallah Saleh and who knows, more!

Yesterday evening, I was home, as usual on a Thursday evening! I don’t go out to be a part of the midnight revelers of Dubai, crowding the streets late in wee hours! I prefer to stay home, wash my clothes, iron them, cook some food for myself, watch a movie and go to bed early!
I was watching the India-England One Day Cricket Match till 9:00 p.m.! Just when it finished, I switched to a news channel in Malayalam, my native language. And there, I saw the breaking news that Muammar Gaddafi has been killed! I watched it for a few minutes on the same channel. Since the information as not too detailed, being an Indian language channel, I switched to SKY News, to see how it was announced internationally and find more details.
An interview was going on and the pictures of Gaddafi’s last moments, shot on mobile cameras were being shown with the confirmation by the presenter that Gaddafi is in fact, dead. A political analyst was beside the presenter, who was lamenting the fact that it was too sad Gaddafi was not captured alive and thus, he could not be brought to justice to book him for the Lockerbie Plane Crash!
The pictures and description of his death were gruesome. I left it there last night.
This evening, when I watched TV again, I could see more pictures and videos of the last moments of Gaddafi and its aftermath. I felt totally disgusted!
Is this the way humans treat a fellow human being, however bad, cruel and nasty he was?
Are we returning to the era of Roman Colloseums where poor slaves were let out against hungry lions to fight for their lives while thousand cheered the animals to attack the men trying to defend their lives?
Doesn’t every human being in this world have the right to a fair trial?

Muammar Gaddafi was caught from a sewer and dragged out to the street. He was kicked, bashed on his face and legs with guns, spit at and dragged on the streets behind a pick-up, if I can recall from the videos. I can understand the feelings of Libyans to this point. They had the right to retribution against a tyrant!

But, when a human being begs for his life to be spared, if the same crowd (mob!) shoots him point blank and simultaneously records the events on their mobile phones and then drags the dead body around the streets in a victory march, then I am sorry to say that they are not worthy of being called liberators! It is pure animal instinct and mob psychology!

Can we trust this group of people who couldn’t give justice to a man who was begging for his life with his last words, “don’t shoot me!” to do justice to the nation? Can you believe that they and their leaders can reform the country?

As I write these lines, Gaddafi’s dead body is lying in a freezer in a fish market somewhere in Libya- (I don’t remember the city!) It has been over 24 hours since he is dead. Despite the initial promise made by the liberation army chief of Libyan movement, people are still visiting the freezer and taking the dead body’s photograph on their mobiles to keep as personal souvenirs!

I am not a believer in religion. Yet, as a man who respects the rights of anyone who believes in his faith, I feel that every man has the right to be buried honorably as per his belief. Muammar Gaddafi was a Muslim. As promised by the Chief of Libyan Revolution, Gaddafi deserves a burial befitting a Muslim and it was promised yesterday, right after his death was officially announced. Yet, 24 hours later, Gaddafi’s dead body, half naked, is lying in a fish market cold storage freezer, ready to be photographed as a souvenir!

Liberations are meant to upturn tyranny and bring in social justice in a country. What happened in Egypt was different. But, what happened just now in Libya is the worst example of public movement against a dictator. I fear that this could set a bad example for the liberation movements in Syria and Yemen and lead to more anarchy than what was prevailing before in these countries.

I come from India, a country that prides to be the world’s greatest democracy (by sheer number of electorate!). Even in our democracy, the family regime is so strong, justified in “democratic” terms! Nehru family has been ruling India over the past 65 years, except for the short regime of Janata Party in 1977 and later by BJP in 1998 with many short-lived romances between various parties. From Motilal Nehru, it has been passed down to Jawahar Lal Nehru, Indira Gandhi, Rajiv Gandhi, Sonia Gandhi (of Italian Origin) and the latest in the fourth generation- Rahul Gandhi! Since Rahul is still unmarried, the next leadership is likely to shift to Priyanka Vadhera’s children- Raihan and Miraya! Despite the vast member base and cadre they have, Congress Party can’t think “beyond the box!”

Don’t take me wrong here-It is the same with other parties too! In West Bengal, for 35 years, the Communist Marxist Party could find no leader other than Jyothi Basu! Only when health reasons limited him from leading the state the party was forced to find an alternative candidate in Buddhadev Bhattacharya, who had a short-lived stint! Take every party in India and it is the same- it is either a long stint of the prevailing leader or his/her sons and relatives who come straight into the front line without having to work through the ranks.

The above statements were made to let you know of my observations that creating successors, once you are established, is the natural instinct of any leader. They want their position and legacy covered till they die and beyond, whether in position or not. This is what has been happening with Mubarak, Fidel Castro, Kim Il Sung, George H. W.Bush, Bashar Al Saad, Abdallah Saleh or Gaddafi.

Lord Acton (1834-1902), British historian, originally wrote and since has been quoted in history many a times by many:

"Power tends to corrupt, and absolute power corrupts absolutely. Great men are almost always bad man."

If people can realize when great men turn to bad men, then they can stop tyranny! But, as always has been in history, people are always late to realize and react. And when they do react, it is often uglier than the experience they have gone through and then, the results of their revolt lead to more turmoil than what they have experienced in the past!

Bottom line- every man has the right to live, whether good or bad. Unless they are declared as “Wanted Dead Only!” across the world unanimously,  they deserve a fair trial. If you kill a man like a rabid dog on a street, you are no better than him!


Thursday 28 April 2011

The Royal Wedding- Is It The Event Of The Year?

Some of you know me.

For those who don’t, I am an Indian, coming from Kerala -Cherai, a small village in Vypin Island near Kochi, to be precise!

For the past 20 years, I have spent my life in United Arab Emirates (UAE), except for a sabbatical 18 months in Saudi Arabia during 1996-97. My past 14 years have been spent in Dubai.

On Sunday, I had to go to Abu Dhabi on a business trip. As I was driving down the Dubai- Abu Dhabi Highway in the morning, I switched to my favourite English FM Channel, which boasted of “More Music and Less Talk”. I like this FM Station because they play the songs from my times- 70’s to early 90’s, when songs meant meaningful lyrics and enjoyable music. Then, I heard the announcement on the radio by the RJ- “The wedding of the year is happening this Friday. Tell us how you plan to celebrate it so that we can share it with the rest of our listeners!”.

Hang on a minute, I thought! What is so great about the Royal Wedding? Is it something that will bring the whole world together? Will it end the global issues like global warming, economic recession, natural calamities happening in different forms across the globe? Will it unify Europe? Will it bring relief to the Fukushima victims? Will it end poverty in Africa and elsewhere in the world? Will it bring democracy to the countries in Middle East where millions are fighting for their democratic rights?

My answer was a simple NO!!!

And then I thought, WHY?

Still, why do people celebrate this wedding between a man and a woman as “The Wedding of the Year?”

I searched on the net on the entire show about the “Royal Wedding”.

The list of guests at Westminster Abbey is as follows:

http://www.officialroyalwedding2011.org/blog/2011/April/23/Selected-Guest-List-for-the-Wedding-Service-at-Westminster-Abbey

I looked at the FAQ about the wedding.

http://www.officialroyalwedding2011.org/static/faqs

While the wedding is not officially acknowledged, the Prime Minister of UK says:

Will there be a public holiday?

Yes. The Prime Minister has said: "The wedding of Kate and William will be a happy and momentous occasion. We want to mark the day as one of national celebration, a public holiday will ensure the most people possible will have a chance to celebrate on the day."

The last paragraph says:

Who is paying?

The Royal Family and the Middleton family will pay for the wedding.

I am provoked again, after the last message I posted on FB about Saibaba's death.

What is the importance of the Monarchy in United Kingdom’s current constitutional structure? How does it affect the rest of the world and how does it work in congruence with UK’s policy about the rest of the world?

I searched the official website of the British Monarchy! Following text in italics are quoted from the website.

Who is the Queen?

The Queen is Head of State in the United Kingdom. As a constitutional monarch, Her Majesty does not 'rule' the country, but fulfils important ceremonial and formal roles with respect to Government. She is also Fount of Justice, Head of the Armed Forces and has important relationships with the established Churches of England and Scotland.

Her Majesty The Queen

The Queen is Head of State of the UK and 15 other Commonwealth realms. The elder daughter of King George VI and Queen Elizabeth, she was born in 1926 and became Queen at the age of 25, and has reigned through more than five decades of enormous social change and development. The Queen is married to Prince Philip, Duke of Edinburgh and has four children and eight grandchildren.

The role of the Sovereign

The British Sovereign can be seen as having two roles: Head of State, and 'Head of the Nation'.

As Head of State, The Queen undertakes constitutional and representational duties which have developed over one thousand years of history.

There are inward duties, with The Queen playing a part in State functions in Britain. Parliament must be opened, Orders in Council have to be approved, Acts of Parliament must be signed, and meetings with the Prime Minister must be held.

There are also outward duties of State, when The Queen represents Britain to the rest of the world. For example, The Queen receives foreign ambassadors and high commissioners, entertains visiting Heads of State, and makes State visits overseas to other countries, in support of diplomatic and economic relations.

Hmm!!!

I further searched Wikipedia and understood what HM Queen’s position and powers are in the administration of United Kingdom and the Commonwealth Realm of 15 countries. India is not amongst them and so, as an Indian, I have no issue there about HM Queen and the Monarchy’s privileges.

Now comes the question of the Royal Wedding!

Prince William, aged 28 is marrying Catherine Middleton, also aged 28 on the 29th of April at Westminster Abbey, London.

Who is paying for the wedding? The Royal Family and the Middleton family are paying.

Great!

But, really?

I found the following from Press TV, Ireland’s website:

http://www.presstv.ir/detail/176828.html (Watch the video!)

http://www.presstv.ir/detail/175006.html

It tells me everything that I wanted to know.

If the citizen of UK and the 15 countries in the Commonwealth Realm considers the British Monarchy as their head of state, it is their choice and right to decide so. If it costs UK exchequer $48 Million for the wedding and $10 Billion for the National Holiday, it is their decision. I have no right to question them.

However, I fail to understand why the wedding of the Grandson of the Head of State of a country should be termed as “The Wedding of the Year”!

Prince Charles, when he got married to Diana in 1981, was the Heir Apparent to HM Queen Elizabeth. It was big news that he was getting married, because he was the next line to be the King. He is now 62 and still holds the title Prince of Wales and has had the longest wait to become the King in the history of British Monarchy. His son, William, has recently been appointed by the Queen as the “Colonel of The Irish Guards”. He is second in line in succession for the throne, after his father. Queen Elizabeth is understood to be in good health and so is Prince Charles. Long Live The Queen and The Prince! Prince William will have a long wait to be His Majesty The King!

Why should the world be told to celebrate the wedding of the grandson of the Monarch of a country? Is it because that some of the 16 countries under that Monarchy are powerful and want the rest of the world to do so?

Let me repeat the questions I raised in the beginning of this article:

Is it something that will bring the whole world together? Will it end the global issues like global warming, economic recession, natural calamities happening in different forms across the globe? Will it unify Europe? Will it bring relief to the Fukushima victims? Will it end poverty in Africa and elsewhere in the world? Will it end the sufferings of the Palestinians, Iraqis and so on? Will it bring peace and normalcy to the countries in Middle East where millions are fighting for their democratic rights?

I live in the Middle East, where monarchial system is followed in most of the countries. There are many royal weddings happening, including that of the rulers, their sons, daughters and grandchildren. However, they are held as private functions with select invitees. We, the residents come to know of them through the media, mostly after they happen. They are not celebrated or marketed as the “Wedding of the Year” by the administration.

British Monarchy is a paradox! While they claim to be a democratic country, the Queen (or King) is the head of the state and the only person who can declare a war. How can such a country alongwith its Commonwealth Realm allies challenge other rulers? How can they accuse them of depriving their citizen the freedom of democracy, when they have a system, which is based on monarchy? How justified are they in declaring war and sending troops to attack the ruling forces?

I am not justifying the rulers of the countries in Middle East where Britain and her allies have sent strike forces against them. I support the democratic movements by the people and welcome any support from the rest of the world to help them achieve their right to freedom and democracy. But, I am challenging the irony in UK and its allies taking a stance which is contradicting their legal system.

Dear leaders and citizen of Commonwealth Realm- leave us alone! Those who still hold the memories of colonial era close to their heart can celebrate the Royal Grandson’s Wedding and hold parties. But, for the rest of the world, April 29th is just another day of work, suffering, pain, hunger and struggle!